Post Category
ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 23 തിങ്കളാഴ്ച വൈകിട്ട് 5.30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വപ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി കിറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kittsedu.org സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2329468,8129816664
date
- Log in to post comments