Skip to main content

ലോക ടൗൺ പ്ലാനിംഗ് ദിനാചരണം:  'ബിൽഡ് യുവർ കമ്മ്യൂണിറ്റി' മത്സരവും ശില്പശാലയും നവംബർ ആറിന്

ലോക ടൗൺ പ്ലാനിംഗ് ദിനാചരണത്തിന്റെ (ഡബ്ല്യു.ടി.പി.ഡി. 2026) ഭാഗമായി നവംബർ ആറിന് ഒറ്റപ്പാലത്ത് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'ബിൽഡ് യുവർ കമ്മ്യൂണിറ്റി' ടീം മത്സരവും ശില്പശാലയും സംഘടിപ്പി ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് (പ്ലാനിംഗ്) ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസിലാണ് പരിപാടി. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ  എം.കെ.  ജയസുധ  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ ടൗൺ പ്ലാനർ  കെ.ബി.  മനോജ് കുമാർ അധ്യക്ഷത വഹിക്കും.

പരിപാടിയിലൂടെ സുരക്ഷിതവും ഹരിതാഭവുമായ നാളെയെക്കുറിച്ചും നഗരാസൂത്രണത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്താനാണ് ലക്ഷ്യമിടുന്നത്. പ്ലാനർ, ഡിസൈനർ, പ്രെസെൻ്റർ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന ടീമുകൾക്ക് തങ്ങളുടെ സ്വപ്ന നഗര ആശയം മത്സരത്തിൽ അവതരിപ്പിക്കാം. താൽപ്പര്യമുള്ളവർ നവംബർ അഞ്ച് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

date