Post Category
കെൽട്രോണിൽ പി.എസ്.സി അംഗീകൃത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യത നേടാൻ സഹായിക്കുന്ന സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, വേർഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.
താത്പര്യമുള്ളവർ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം. 0471 2337450, 8590605271 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാം.
date
- Log in to post comments