Post Category
വിവരാവകാശ കമ്മീഷൻ സെമിനാർ നാളെ
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥർക്കായുള്ള സെമിനാർ നാളെ ( നവംബർ 7 ശനി ) ഗവ. വിക്ടോറിയ കോളേജിൽ നടക്കും. രാവിലെ 10 ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്യും. മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ അദ്ധ്യക്ഷത വഹിക്കും. കമ്മീഷണർമാരായ ഡോ. എം. ശ്രീകുമാർ, ഡോ. സോണിച്ചൻ പി. ജോസഫ്, അഡ്വ. ടി. കെ. രാമകൃഷ്ണൻ, ഗവ. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ. മായ സി. നായർ, കമ്മീഷൻ റിസോഴ്സ് പേഴ്സൺ കെ . പ്രസാദ് എന്നിവർ പ്രസംഗിക്കും
date
- Log in to post comments