Skip to main content

*മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണം*

 

മുന്‍ഗണനാ വിഭാഗം എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ള ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്‍പത് വരെ പിഴയില്ലാതെ സ്വമേധയാ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാമെന്ന് ജില്ലാ സപ്ലൈ  ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെട്ട രേഖകളുമായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി അപേക്ഷ നല്‍കി റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റാവുന്നതാണ്. ഒരു ഏക്കറിന് മുകളില്‍ സ്ഥലം ഉള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, നാല് ചക്രവാഹനമുള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, 25,000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍ എന്നിവരാണ് മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വൈത്തിരി (04936 255222), ബത്തേരി (04936 220213), മാനന്തവാടി (04935 240252) നമ്പറുകളില്‍ ബന്ധപ്പെടാം.  

date