Skip to main content
സോളാർ ഡ്രയർ വിതരണം ചെയ്തു

സോളാർ ഡ്രയർ വിതരണം ചെയ്തു

മാത്തൂർ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ മിഷന്റെയും പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മന്ദംപുള്ളിയിലെ പവിത്ര അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പിന് സോളാർ ഡ്രയർ വിതരണം ചെയ്തു. എസ്.സി.എസ്.പി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോളാർ ഡ്രയർ വിതരണം ചെയ്തത്. വിതരണോദ്ഘാടനം മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ നിർവഹിച്ചു. സൂര്യപ്രകാശത്തിന്റെ ചൂട് പ്രയോജനപ്പെടുത്തി പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ ശുചിത്വത്തോടെ ഉണക്കി സൂക്ഷിക്കാനും അവയുടെ മൂല്യവർധനയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും സോളാർ ഡ്രയറിന്റെ ഉപയോഗത്തിലൂടെ കഴിയും.

പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ എൻ. ജയപ്രഭ അധ്യക്ഷയായി. പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇസ്രായേൽ തോമസ് വിശിഷ്ടാതിഥിയായി. മന്നംപുള്ളിയിൽ നടന്ന പരിപാടിയിൽ മാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് ചെയർപേഴ്സൺ കെ. അംബിക, വാർഡ് അംഗം ഷീബ ഉണ്ണികൃഷ്ണൻ, കൃഷിവിജ്ഞാന കേന്ദ്രം കെ.വി.കെ പ്രൊഫസർ ജെ. ജിജി അലൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ എ.എസ്. സ്മിജിഷ, പി.എസ്. ലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മിരാജ്, ബ്ലോക്ക് കോർഡിനേറ്റർ രേഖ, അഗ്രി സി.ആർ.പി. മഞ്ചുമോൾ, പവിത്ര അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് പ്രസിഡന്റ് സുനിഷ, വിവിധ റിസോഴ്‌സ് പേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.

date