Skip to main content

*ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു*

കല്‍പ്പറ്റ നഗരസഭയിലെ ഹരിത കര്‍മ സേനാംഗങ്ങളെ നമസ്‌തേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു. പിപിഇ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് റാഫില്‍ അധ്യക്ഷനായി. നമസ്‌തേ നോഡല്‍ ഓഫീസറും സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ സി.എസ് ബിജു, നഗരസഭാ സെക്രട്ടറി കെ. മുനവര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

date