Post Category
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നവംബർ 16ന്
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലത്തിന്റെയും സംസ്ഥാന വ്യവസായ പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നവംബർ 16ന് തിരുവനന്തപുരം ആർ.ഐ. സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ.ടി.ഐ. കാമ്പസിൽ സംഘടിപ്പിക്കും. ജില്ലയിലെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേളയിൽ നിന്ന് എഞ്ചിനീയറിങ്/ നോൺ എഞ്ചിനീയറിങ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യതയുള്ളവരെ ഒരു വർഷത്തേക്ക് അപ്രന്റീസായി തിരഞ്ഞെടുക്കും. താത്പര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക സർക്കാർ ഐ.ടി.ഐ. യിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ നവംബർ 16 രാവിലെ 8.30ന് ആരംഭിക്കും. വിവരങ്ങൾക്ക്: 0471 2501897, 7558029669, 9496023419.
പി.എൻ.എക്സ്. 4697/2026
date
- Log in to post comments