Skip to main content

ദേശീയ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ  ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും കേരള സർവകലാശാല സെന്റർ ഫോർ അണ്ടർ ഗ്രാജ്യുവേറ്റ് സ്റ്റഡീസസിന്റെയും നേതൃത്വത്തിൽ ‘മാറുന്ന തൊഴിൽമേഖല’ എന്ന വിഷയത്തിൽ കാര്യവട്ടം കാമ്പസിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.  നാഷണൽ എപ്ലോയ്‌മെന്റ് സർവീസ്  വകുപ്പ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹനദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ  ആൻഡ് ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. എസ്. നസീബ് അധ്യക്ഷത വഹിച്ചു.

പി.എൻ.എക്‌സ്. 4699/2026

date