Post Category
അന്യത്ര സേവന നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ 26,500- 60,700) അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന നിരാക്ഷേപപത്രം കെ.എസ്.ആർ. പാർട്ട് ഒന്നിലെ ചട്ടം 144ൽ നിർദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ എന്നിവ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കോൺസിൽസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലസത്തിൽ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വെബ്സൈറ്റ്: www.medicalcouncil.kerala.gov.in.
പി.എൻ.എക്‌സ്. 4705/2026
date
- Log in to post comments