Skip to main content

*ദേശീയ സമ്പാദ്യ പദ്ധതി: എം.പി.കെ.ബി.വൈ. ഏജൻസി റദ്ദാക്കുന്നത് സംബന്ധിച്ച് അറിയിപ്പ്*

തൃത്തല്ലൂർ പോസ്റ്റ് ഓഫീസിനു കീഴിൽ പ്രവർത്തിച്ചിരുന്ന എം.പി.കെ.ബി.വൈ. ഏജന്റ് ഷീല പ്രകാശ്, പള്ളിക്കടവത്ത് വീട്, ഏങ്ങണ്ടിയൂർ പി.ഒ. തന്റെ ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ഏജൻസി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഏജൻസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ, പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിലെ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തി രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0487 2361566.

date