Skip to main content
വണ്ടാഴി-പയ്യാങ്കോട് റോഡ് നിർമ്മാണം പുനരാരംഭിച്ചു

വണ്ടാഴി-പയ്യാങ്കോട് റോഡ് നിർമ്മാണം പുനരാരംഭിച്ചു

ടാർ വിലവർദ്ധനയും പ്രതികൂല കാലാവസ്ഥയും കാരണം ഒരു വർഷമായി നിർത്തിവെച്ചിരുന്ന വണ്ടാഴി മുതൽ പയ്യാങ്കോട് വരെയുള്ള റോഡ് നിർമ്മാണം
പുനരാരംഭിച്ചു.  പ്രദേശവാസികളുടെ അഭിപ്രായങ്ങളും പരാതികളും പരിഗണിച്ചുകൊണ്ട് വണ്ടാഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ടി.എം ശശി എം.എൽ.എയും നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് പണി പുനരാരംഭിച്ചത്.

റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ ഗോപിനാഥ്, വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം. രാധാകൃഷ്ണൻ, വാർഡ് അംഗം കെ.ഗീതാ ജയശീലൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.

date