Skip to main content
'സ്നേഹിത ഹെൽപ്പ് ഡെസ്ക് സന്ദർശിച്ചു

'സ്നേഹിത ഹെൽപ്പ് ഡെസ്ക് സന്ദർശിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ പുതിയ സിഡിഎസ് ഭാരവാഹികൾക്ക് പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന 'സ്പർശം' ക്യാമ്പയിൻ്റെ ഭാഗമായി പെരുവെമ്പ് സിഡിഎസ് ഭാരവാഹികളും ജനപ്രതിനിധികളും സ്നേഹിത സന്ദർശിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിത്ര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമിദ്, സിഡിഎസ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ള ഭാരവാഹികൾ, കമ്മ്യൂണിറ്റി കോർഡിനേറ്റർ അമൃത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സ്നേഹിത സർവീസ് പ്രൊവൈഡർമാരായ ചൈതന്യ, രേഷ്മ എന്നിവർ സ്നേഹിതയുടെ സേവനങ്ങളെക്കുറിച്ചും ഫീൽഡ് തല പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൗൺസിലിങ് സേവനങ്ങളെക്കുറിച്ച് കൗൺസിലർ ഉഷാകുമാരി വ്യക്തമാക്കി. തുടർന്ന് സ്നേഹിത നോട്ടീസും നെയിം സ്ലിപ്പും വിതരണം ചെയ്തു.
സന്ദർശനം സ്നേഹിതയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഉപകാരപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത്‌ തലത്തിൽ ധാരാളം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും വാർഡ് തലത്തിൽ സ്നേഹിത ക്യാമ്പയിനുകൾ വ്യാപിപ്പിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
 

date