Post Category
സംരംഭകത്വ വികസന പരിശീലന പരിപാടി: അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ നിലവിലുള്ളവ വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഒന്‍പതു വരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം. ഉത്പന്നം തിരഞ്ഞെടുക്കല്‍, വിപണി സാധ്യതകള്‍, പ്രോജക്ട് റിപ്പോര്‍ട്ട്, ബാങ്ക് വായ്പ, സര്‍ക്കാര്‍ സബ്‌സിഡി, ലൈസന്‍സ് നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. മുപ്പത് പേര്‍ക്ക് മാത്രമാണ് പരിശീലനത്തില്‍ പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 16-നകം അതത് താലൂക്ക് വ്യവസായ ഓഫീസിലോ ബ്ലോക്ക് വ്യവസായ വികസന ഓഫീസിലോ അപേക്ഷിക്കണം.
date
- Log in to post comments