Skip to main content

ഒ.ഇ.സി. പ്രീമെട്രിക് ആനുകൂല്യം: എന്‍ട്രി 30നകം പൂര്‍ത്തിയാക്കണം

ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ്.സി, ഒ.ഇ.സി-എസ്.ടി, ഒ.ബി.സി.-എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് 2026-27 വർഷത്തെ ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് സ്കൂളുകള്‍ ഇ-ഗ്രന്‍റ്സ് പോർട്ടലില്‍  നവംബർ 30നകം എന്‍ട്രി പൂര്‍ത്തീകരിക്കണം.

വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച്   www.egrantz.kerala.gov.inലാണ്  ഡാറ്റ എൻട്രി നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ-0484-2983130.

date