Skip to main content

ആനയിറങ്കലില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തിര നടപടി ബഫര്‍ സോണ്‍ കയ്യേറിയുള്ള നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യാന്‍ സംയുക്ത ടീം

ചിന്നക്കനാല്‍ വില്ലേജില്‍ വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന്  ആനയിറങ്കല്‍ ഡാമിന്റെ ബഫര്‍ സോണില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലം കയ്യേറിയെ പ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ദേവികുളം സബ് കലക്റ്ററുടെ നേതൃത്വത്തില്‍ മുന്നംഗ സമിതിയെ ജില്ലാകളക്റ്റര്‍ നിയോഗിച്ചു . മൂന്നാര്‍ ഡി.എഫ്.ഒ , കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളായ സംയുക്ത സമിതി  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍  നിര്‍ദ്ദേശിച്ചു.

ഈ പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത വേലികള്‍,  മതിലുകള്‍, കെട്ടിടങ്ങള്‍, സൗര വേലികള്‍, മറ്റു നിര്‍മിതികള്‍, കൃഷികള്‍ എന്നിവ നിയമാനുസൃത നടപടിക്രമം പാലിച്ച് സമിതിയുടെ നേതൃത്വത്തില്‍ ഉടന്‍  നീക്കം ചെയ്യും .എന്നാല്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പട്ടയം നല്‍കിയ ഭൂമിയിലെ അതിര്‍ത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ നിര്‍മ്മിതികളോ നീക്കം ചെയ്യാന്‍ പാടില്ലന്നും ജില്ലാകളക്റ്റര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സംയുക്ത നീക്കത്തിലൂടെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയുടെ വിവരം, കണ്ടു കെട്ടിയ വസ്തുക്കളുടെ വിവരം, നീക്കം ചെയ്ത വേലിക്കെട്ടുകളുടെ നീളവും തൂക്കവും, ഒഴിപ്പിക്കല്‍ നടപടിയുടെ ഫോട്ടോകള്‍ , വീഡിയോകള്‍ എന്നിവ  ദിവസവും ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം .അനധികൃത നിര്‍മ്മാണവും, കയ്യേറ്റവും, കൃഷിയും ഒഴിപ്പിച്ചെടുത്ത ഭൂമിയില്‍, സ്വാഭാവിക സസ്യാവരണം വളരുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ടതാണന്നും കളക്ടര്‍ ഡോ .ദിനേശന്‍ ചെറുവാട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

date