Skip to main content

സമുദ്ര മത്സ്യബന്ധനം : ചെറുമത്സ്യങ്ങളുടെ  അനധികൃത മത്സ്യബന്ധനവും വിപണനവും തടയും

  കേരള തീരത്ത് ചെറുമത്സ്യങ്ങളുടെ  അനധികൃത മത്സ്യബന്ധനവും വിപണനവും തടയുന്നതിനായി ഫിഷറീസ് വകുപ്പ് കർശന പരിശോധനകളും തുടർനടപടികളും ആരംഭിച്ചു.  കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം  പ്രകാരം നിശ്ചിത വലിപ്പത്തിൽ കുറഞ്ഞ ചെറു മത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ, മത്സ്യവിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പകലും രാത്രിയും പരിശോധന ശക്തമാക്കും. മത്സ്യബന്ധന ബോട്ടുകളിലും കരയിൽ മത്സ്യം ഇറക്കുന്ന സമയങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.  നിശ്ചിത മെഷ് സൈസിൽ താഴെയുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചു.  കരവലി, ലൈറ്റ് ഫിഷിങ്, പെയർ ട്രോളിങ് തുടങ്ങിയ നിരോധിത മത്സ്യബന്ധന രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.   നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഫിഷറീസ് സ്റ്റേഷനിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ വിവരം അറിയിക്കാവുന്നതാണ്.  ഫോൺ : 0477 2297707, 0477 2251103

date