Skip to main content

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് സംബന്ധമായ യോഗ്യതയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിയിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 13,500 രൂപയാണ് ശമ്പളം. നിയമനം താത്ക്കാലികാടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, ഡാറ്റാ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 16 രാവിലെ 11 മണിക്ക് വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

date