Post Category
തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ(റിസോഴ്സ് എൻഹാൻസ്മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സ്) കുറഞ്ഞ നിരക്കിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ ആരംഭിക്കുന്നു. വിദേശത്തും സ്വദേശത്തും മികച്ച തൊഴിൽസാധ്യതയുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകൃത പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് കോഴ്സുകളിലേക്കാണ് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.
ഒരു ബാച്ചിൽ 25 പേർക്ക് മാത്രമാണ് പ്രവേശനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസും ഉറപ്പുനൽകുന്നു. പ്ലസ് ടു, ബിരുദം പൂർത്തിയാക്കിയവർക്ക് പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25. കൂടുതൽ വിവരങ്ങൾക്ക്: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in
date
- Log in to post comments