വള്ളംകളി ട്രാക്ക് ഒരുക്കങ്ങൾ വിലയിരുത്തി
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നവംബർ 14-ന് നടക്കുന്ന കായംകുളം ജവഹർ ജലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് , ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ കായംകുളം കായൽ സന്ദർശിച്ചു.
ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ പരിശോധിച്ചു. ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വള്ളംകളിക്ക് ആവശ്യമായ ട്രാക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഡ്രെഡ്ജിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സംഘം പരിശോധിച്ചത്. ട്രാക്ക് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തി.
വള്ളംകളി സുഗമമായും സുരക്ഷിതമായും നടത്തുന്നതിനായി ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ജില്ലാ പോലീസ് മേധാവി വിലയിരുത്തി.
- Log in to post comments