Skip to main content

അക്ഷയ കേന്ദ്ര സംരംഭകരുടെ തിരഞ്ഞെടുപ്പ് : സര്‍ട്ടിഫിക്കറ്റ്  വേരിഫിക്കേഷന്‍  

 

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പരീക്ഷയിൽ നിശ്ചിത യോഗ്യതാ മാർക്ക് നേടി രേഖാ പരിശോധനയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ, എൽ.ബി.എസ്,  അക്ഷയ സെലക്ഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള തീയതിയിലും സമയത്തിലും ബന്ധപ്പെട്ട ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് യോഗ്യരായ അപേക്ഷകരുടെ വിവരങ്ങള്‍,  വേരിഫിക്കേഷന് അക്ഷയ ജില്ലാ ഓഫീസില്‍ ഹാജരാകേണ്ട തീയതി എന്നിവ എ‍ല്‍.ബി.എസ്-ന്റെ (L B S). https://lbsedp.lbscentre.in/akshaya26/   എന്ന പോര്‍ട്ടലി‍ല്‍ നിന്നും അറിയാം. വിവരങ്ങ‍ള്‍ക്ക്  0471 2560311 (L B S). 0477 2248130, 2258135 (അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്) എന്നീ നമ്പറുകളി‍ല്‍ ബന്ധപ്പെടാം.  ഉദ്യോഗാർത്ഥികൾ  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത എല്ലാ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും അസ്സൽ പകർപ്പുകൾ,  മേൽപ്പറഞ്ഞ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ  ഫോട്ടോസ്റ്റാറ്റ് പകർപ്പുകളുടെ ഒരു സെറ്റ് എന്നിവ കൊണ്ടുവരണം.

date