Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: നവബര്‍ 30 ന് മുമ്പ് ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി, ഒ.ബി.സി (എച്ച്), ഒ.ഇ.സി- എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനുള്ള 2026-27 വര്‍ഷത്തെ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് വെബ്‌പോര്‍ട്ടല്‍ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്. നവബര്‍ 30 ന് മുമ്പ് സ്‌കൂളുകളില്‍ നിന്ന് ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. സ്‌കൂളുകളില്‍ നിന്ന് അപേക്ഷകള്‍ ഡേറ്റാ എന്‍ട്രി നടത്താനോ ഫോര്‍വേഡ് ചെയ്യാനോ പിന്നീട് അവസരമുണ്ടാകില്ല. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com  . ഫോണ്‍: 0474 2914417.

date