Post Category
ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
വയനാട് പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒന്‍പതാം ക്ലാസിലെ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ നവംബര്‍ 16 ന് നടക്കും. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ രാവിലെ 11 മണിക്ക് നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിലവില്‍ ഒന്‍പതാം ക്ലാസില്‍ പഠനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 04936-296095 എന്ന നമ്പറില്‍ വിളിക്കാം.
date
- Log in to post comments