Skip to main content

39-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്: അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയില്‍ 2027 ജനുവരി 28 മുതല്‍ 31 വരെനടക്കുന്ന 39-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ കണ്ടെത്തി, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ നൂതനവും പ്രായോഗികവുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി സയന്‍സ് ഫോര്‍ സൊല്യൂഷന്‍ എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തില്‍ ജനിച്ച 15 മുതല്‍ 25 വയസ്സുവരെ പ്രായമുള്ള യുവജനങ്ങള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകളായി പങ്കെടുക്കാം. 

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രശ്‌നപരിഹാര നിര്‍ദേശത്തിന് 50,000 ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനമായി നല്‍കും. ടീമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. 
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും https://kscnew.kerala.gov.in/sciosl/ സന്ദര്‍ശിക്കുക.

date