Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒറ്റപ്പാലം താലൂക്ക് ശ്രീകൃഷ്ണപുരം ശ്രീ ആറ്റാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കും. തികച്ചും സന്നദ്ധ സേവന അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഹിന്ദു മതവിശ്വാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷകൾ നവംബർ 20-ന് വൈകീട്ട് 5 -ന് മുമ്പായി മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് സമർപ്പിക്കണം. അപേക്ഷാ ഫോമുകൾ പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും.
date
- Log in to post comments