Post Category
യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം
ശിശുദിന ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 11ന് രാവിലെ 10ന് പാലക്കാട് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. നവംബര്‍ 10ന് വൈകീട്ട് ആറ് വരെ 8281899468, 0491 2531098 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments