Skip to main content

വാണിയമ്പലം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി

വാണിയമ്പലം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിര്‍ത്തി റെയില്‍വെ അധികൃതര്‍  രണ്ടാഴ്ചയ്ക്കകം  നിര്‍ണയിച്ചു നല്‍കണം.  തുടര്‍ന്ന് റവന്യൂ വകുപ്പിന്‍ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വണ്ടൂര്‍ ടൗണിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. നിലമ്പൂര്‍ റവന്യൂ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും റവന്യൂ ടവര്‍ നിര്‍മ്മാണത്തിന് 14 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ധനകാര്യ അനുമതി ലഭിച്ചിരുന്നില്ല. നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിന് സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിന്റെ 33 സെന്റ്സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്യടന്‍ ഷൗക്കത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍, പിടിഎ, തദ്ദേശസ്ഥാപന അധികൃതര്‍, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണും. യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സാദിഖ് പി.ഒ, എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ പ്രീതി പ്രതാപന്‍, വണ്ടൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ഷംസുദ്ധീന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു

date