Skip to main content

ആക്ഷേപം അറിയിക്കാം

2007 സെപ്റ്റംബര്‍ 17 ലെ പെന്‍സ്റ്റോക്ക് ദുരന്തത്തില്‍ കാണാതായ ജയ്സണ്‍ സെബാസ്റ്റിയന്‍ എന്നയാളെ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജീവനോടെയോ അല്ലാതെയോ കണ്ടുകിട്ടിയില്ല. ഈ സാഹചര്യത്തില്‍ ജയ്സണ്‍ സെബാസ്റ്റിയന്‍ മരണപ്പെട്ടതായി കണക്കാക്കി മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് ആര്‍ക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഇടുക്കി മുന്‍പാകെ ബോധിപ്പിക്കണം. നിശ്ചിത സമയത്തിനകം ആക്ഷേപങ്ങള്‍ ലഭിക്കാത്ത പക്ഷം, മരണം രജിസ്റ്റര്‍ ചെയ്യുന്നതിനായി അനുമതി നല്‍കുന്നതാണെന്ന് ഇടുക്കി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് & റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
 

date