Post Category
അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം
ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷാജി വി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭാ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ. രാജൻ സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. വി. വിദ്യ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടിറ്റോ റഹിം ദിന സന്ദേശം നൽകി. തുടർന്ന് റേഡിയോളജിക്കൽ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിന്‍റെ ഭാഗമായി റേഡിയോളജിസ്റ്റുകളെയും റേഡിയോഗ്രാഫർമാരെയും ജില്ലാ കളക്ടർ ആദരിച്ചു.
date
- Log in to post comments