Skip to main content

സായുധ സേനാ പതാക ദിനാഘോഷം: ആലോചനാ യോഗം ചേർന്നു

ഈ വർഷത്തെ സായുധ സേനാ പതാക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല ആലോചനാ യോഗം ചേർന്നു. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.കെ. പ്രതീഷിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഡിസംബർ ഏഴിന് ആചരിക്കുന്ന പതാക ദിനത്തിൽ പൊതുജന പങ്കാളിത്തത്തോടെ ജില്ലയിലെ പതാക നിധി സമാഹരണം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.

2026-ലെ പതാക വിതരണ പട്ടിക, ആകസ്മിക ചെലവുകൾക്കുള്ള അനുമതി എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ വർഷത്തെ (2025) പതാക ദിന ഫണ്ട് ശേഖരണത്തിന്റെ പുരോഗതിയും യോഗം അവലോകനം ചെയ്തു.

കോർപ്പറേഷൻ കൗൺസിലർ അഡ്വ. സി.എം. ജംഷീർ, ഡോ. മിഥുൻ, ഡി.ഇ.ഒ. കെ. ഷാഹുൽ ഹമീദ്, കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി പി.ജി. സിന്ധു, ജില്ലാ സൈനികക്ഷേമ ഓഫീസർ എം.പി. വിനോദൻ, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് (റിട്ട.) ശിവൻ, ബോർഡ് അംഗങ്ങളായ സൂരജ് പാലയാട്ട്, വരുൺ ഭാസ്കർ, പി. പ്രേമരാജൻ, സി.പി. അബ്ദുൽ ഗാഫർ എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

date