Skip to main content

മോട്ടോർ വാഹന വകുപ്പും  പോലീസും ചേർന്ന് " സേഫ് ഓട്ടോ" സംഘടിപ്പിച്ചു

 

മോട്ടോർ വാഹന വകുപ്പും  പോലീസും ചേർന്ന് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായുള്ള ബോധവൽക്കരണ പരിപാടി " സേഫ് ഓട്ടോ"  സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷയെ സംബന്ധിച്ചും ലഹരി ബോധവൽക്കരണത്തെക്കുറിച്ചും,റോഡ് സുരക്ഷയെക്കുറിച്ചും ജില്ല നർക്കോട്ടിക്സ്‌ സെൽ ഇൻസ്പെക്ടർ സി. അമൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിജു ജോസഫ് എന്നിവർ ക്ലാസ് എടുത്തു. കളക്ട്രേറ്റിലെ പ്ലാനിങ് ഹാളിലായിരുന്നു ക്ലാസ്. അടിയന്തിര സാഹചര്യങ്ങളിൽ പോലിസിന് വിവരം നൽകാൻ സഹായിക്കുന്ന സ്റ്റിക്കർ  ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

date