Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ വിവിധ അക്കൗണ്ടിംഗ് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി. പരീക്ഷാർഥികൾക്കായി മൂന്ന് മാസം കാലാവധിയുള്ള കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്‌സിലേക്കും നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ ആറുമാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടാതെ, ഒരു വർഷം കാലാവധിയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ബിസിനസ് അക്കൗണ്ടിംഗ്, എസ് എ പി  അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മാസ്റ്റർ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്കും  അപേക്ഷിക്കാം.
ഫോൺ: 0484-2971400, 9895915870, 8590605259.

date