Skip to main content

ആലപ്പുഴ നഗരസഭ കേരളോത്സവം :  ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

 

 ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ 2026 വർഷത്തെ മുനിസിപ്പാലിറ്റിതല കേരളോത്സവം നവംബർ 21, 22, 23 തീയതികളിൽ സംഘടിപ്പിക്കും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ  നവംബർ 18-ന് മുമ്പായി ഓൺലൈൻ രജിസ്ട്രേഷൻ https://keralotsavam.com എന്ന വെബ്സൈറ്റ് മുഖേന പൂർത്തിയാക്കണം. ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ആലപ്പുഴ നഗരസഭാ ഓഫീസിൽ പ്രത്യേക രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണെന്നും മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

date