Post Category
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള), 'ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്' ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആരോഗ്യകരമായ ജീവിതശൈലി, സമീകൃതാഹാരം, പോഷകാഹാരത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവയിൽ അറിവ് നേടാൻ ഈ കോഴ്സ് സഹായിക്കും. വിവിധ പ്രായവിഭാഗങ്ങൾക്കാവശ്യമായ പോഷകാഹാരക്രമങ്ങൾ, വിവിധ പോഷകഘടകങ്ങളുടെ പ്രാധാന്യം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാണ്.
ഓൺലൈനായി 150 മണിക്കൂർ ദൈർഘ്യത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്.
കോഴ്സ് ഫീസ് 5,600 രൂപ. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി
+91 94959 99721, +91 95440 71284 എന്ന നമ്പറിൽ ബന്ധപ്പെടാം.
date
- Log in to post comments