അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) സംയുക്തമായി നടത്തുന്ന ഏഴ് ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 'അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്' കോഴ്സിന്റെ ആറാം ബാച്ചിലേക്കാണ് പ്രവേശനം.
എട്ടാം ക്ലാസ് പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2026 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. നവംബർ 17-നാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.
താല്പര്യമുള്ളവർ അപേക്ഷാ ഫോറം നവംബർ 13-നകം ഡയറക്ടർ,
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS),
റെസിഡൻസി, തൈക്കാട്,
തിരുവനന്തപുരം - 695014 എന്ന വിലസത്തിൽ സമർപ്പിക്കണം .
കൂടുതൽ വിവരങ്ങൾക്കായി kittstraining@gmail.com, 8129816664 ബന്ധപ്പെടാം.
- Log in to post comments