Skip to main content

സൈക്കോളജിസ്റ്റ് നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെങ്കില്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ എം.എ സൈക്കോളജി യോഗ്യതയുള്ള 45 വയസ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 17 രാവിലെ 11 ന് കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9947297363, 9645577854.

date