അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണവും ക്ഷേമവും ആക്ട് 2007 ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുരഞ്ജന ഉദ്യോഗസ്ഥനായി നിയമിക്കുന്നതിന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നു. അടൂര്‍, തിരുവല്ല മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലായിരിക്കും പ്രവര്‍ത്തനം. യോഗ്യത: മുതിര്‍ന്ന പൗരന്മാരുടെയോ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘുകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ കളങ്കരഹിതമായ സേവന ചരിത്രം ഉണ്ടായിരിക്കണം, സംഘടനയുടെ ഒരു മുതിര്‍ന്ന ഭാരവാഹിയായിരിക്കണം, നിയമത്തില്‍ നല്ല അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ മുകളില്‍ പരാമര്‍ശിച്ച ഒന്നോ അതിലധികമോ മേഖലകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ മികച്ചതും കളങ്കരഹിതവുമായ റെക്കോര്‍ഡുള്ള നല്ല നിയമപരിജ്ഞാനമുള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റ സഹിതം നവംബര്‍ 20 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168, 8281999004.
- Log in to post comments