വിദ്യാര്‍ത്ഥികളില്‍ മൂല്യബോധവും സത്യസന്ധതയും വളര്‍ത്താന്‍ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു
പത്തനംതിട്ട ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് : ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയിലെ 'സ്വത്ത' പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കിസുമം ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ 'ഹോണസ്റ്റി ഷോപ്പ്' ആരംഭിച്ചു. കുട്ടികളില്‍ ചെറുപ്പത്തിലേ തന്നെ ഉത്തരവാദിത്തം, കൃത്യത, സത്യസന്ധത എന്നിവ ശീലമാക്കുക എന്നതാണ് വനിത ശിശു വികസന വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ പേന, പെന്‍സില്‍, നോട്ട്ബുക്കുകള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ ന്യായവിലയില്‍ ഇവിടെ ലഭിക്കും.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിമ്മി ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍ വിജേഷ് വി നായര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ് കെ. പി അമ്പിളി, സീനിയര്‍ അധ്യാപകന്‍ ലിയോ ജോസ്, ജില്ലാ വനിതാ - ശിശുവികസന ഓഫീസില്‍ നിന്നും മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റുമാരായ എ. എം അനുഷ, സ്നേഹ വാസു രഘു, ജില്ലാ സി. ഡബ്ല്യു .എഫ് ലക്ഷ്മി പ്രകാശ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ കെ. എസ്. സുകന്യ, സ്‌കൂള്‍ കൗണ്‍സിലര്‍ സാജിത പി നസീം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments