Skip to main content

അക്ഷയ സംരംഭകത്വ തിരഞ്ഞെടുപ്പ്: അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

പത്തനംതിട്ട ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ച് എഴുത്തുപരീക്ഷയില്‍ വിജയിച്ച അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 23 വരെ പത്തനംതിട്ട അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും.
സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകരുടെ ക്രമവും തീയതിയും സമയവും എല്‍.ബി.എസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിലെ ക്രമമനുസരിച്ച് അപേക്ഷകര്‍ ജില്ലാ കളക്ടറേറ്റിലെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. പരിശോധനയ്ക്കായി അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള എല്ലാ രേഖകളുടെയും അസല്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. വിവരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ ക്രമവും സമയവും അറിയുന്നതിനും അപേക്ഷകര്‍ lbsedp.lbscentre.in/akshaya26 എന്ന എല്‍.ബി.എസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

date