റാന്നി ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരമേഖലയുടെ സമഗ്രവികസനവും ക്ഷീരകര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. സംഗമം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. പഴകുളം മധു എംഎല്‍എ അധ്യക്ഷനായി.
പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കന്നുകാലികളുടെ ആരോഗ്യസംരക്ഷണവും ശാസ്ത്രീയ പരിപാലനവും ഉറപ്പാക്കുക, ഗുണമേന്മയുള്ള കാലിത്തീറ്റയുടെ ലഭ്യത ഉറപ്പുവരുത്തുക, ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചയായി. ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെയും കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെയും മേഖലയില്‍ കൂടുതല്‍ മുന്നേറ്റം കൈവരിക്കാനാകുമെന്ന് സംഗമത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി. കെ. സജി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന്‍, മുന്‍ എം.എല്‍.എ. പ്രമോദ് നാരായണ്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments