നവചേതന ക്ലാസുകൾക്ക് തുടക്കം
പട്ടികവർഗ്ഗ മേഖലകളിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന നവചേതന പദ്ധതിയിലെ ക്ലാസുകൾക്ക് തുടക്കമായി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം പ്രഭാകരൻ മാസ്റ്റർ, പഠിതാക്കളായ മാളുക്കുട്ടി, സരള എന്നിവർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം അതുൽ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഷാജു ജോൺ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി നിമിഷ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ രഞ്ജിത്ത്, കെ റംസീർ, ടി കെ റഹീന, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടി വി ശ്രീജൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ സജീന, പ്രേരക് സന്ധ്യ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഇൻസ്ട്രക്ടർമാർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments