പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി രജിസ്‌ട്രേഷന്‍ നവംബര്‍ 12 മുതല്‍
പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 12 മുതല്‍ 18 വരെയുള്ള തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള ഡി റ്റി പി സിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നടത്തും. പങ്കെടുക്കുന്ന വള്ളങ്ങളുടെ യോഗ്യത തെളിയിക്കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ക്യാപ്റ്റന്റെ ആധാര്‍ കാര്‍ഡ്, ക്യാപ്റ്റന്റെ പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വള്ളങ്ങളുടെ അനുമതിപത്രം, 200 രൂപയുടെ മുദ്രപ്പത്രം, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. വെപ്പ് എ ഗ്രേഡ്, ഇരുട്ടു കൂത്തി എ ഗ്രേഡ്, ഇരുട്ടു കുത്തി ബി ഗ്രേഡ്, വനിതകള്‍ തുഴയുന്ന തെക്കനോടി (തറ വള്ളം) എന്നീ ഇനത്തില്‍ 3 വള്ളങ്ങള്‍ വീതം ആകെ 12 വള്ളങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ഒരു കാറ്റഗറിയില്‍ ഒരു വള്ളം മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മത്സരിപ്പിക്കുന്നതല്ല. ഒരു കാറ്റഗറിയില്‍ പരമാവധി 3 എണ്ണം മാത്രമാണ് മത്സരിപ്പിക്കുന്നത്. ഓരോ ഇനത്തിലും 3 ല്‍ കൂടുതല്‍ വള്ളങ്ങള്‍ ഒരേ സമയം രജിസ്‌ട്രേഷന്‍ വന്നാല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. രജിസ്‌ട്രേഷന്‍ ഫീസ് എ ഗ്രേഡ് വള്ളങ്ങള്‍ 1000 രൂപയും, ബി ഗ്രേഡ് വള്ളങ്ങള്‍ക്ക് 750 രൂപയും വനിതകള്‍ തുഴയുന്ന വള്ളങ്ങള്‍ക്ക് 500 രൂപയും ഈടാക്കും.
രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ യോഗം ചെയര്‍മാന്‍ അഡ്വ. എ ഷാനവാസ്ഖാന്റെ അധ്യക്ഷതയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ റ്റി അജയന്‍, കൃഷ്ണവേണി ശര്‍മ, കെ ജി ബിജു. എന്നിവരും കണ്‍വീനര്‍ ശ്രീനാഥ് എസ്, ജോയിന്റ് കണ്‍വീനര്‍ എന്‍ ചന്ദ്രബാബു, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, പി പ്രതീഷ് കുമാര്‍, ആര്‍ അരുണ്‍രാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments