Skip to main content

രാജ്യത്തെ ഏറ്റവും വലിയ നഗരശുചിത്വ സർവേ

 

നഗരശുചിത്വവും മാലിന്യസംസ്കരണവും മെച്ചപ്പെടുത്തുന്നതിനും പൗരന്മാർക്ക് മികച്ച ശുചിത്വ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി 2016 മുതൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ചുവരുന്ന ദേശീയ വാർഷിക സർവേയാണ് സ്വച്ഛ് സർവേക്ഷൻ. 2025-26-ൽ നടന്ന പത്താം പതിപ്പിൽ രാജ്യത്തെ 4,700-ലധികം നഗരങ്ങൾ പങ്കെടുത്തു.

ദൃശ്യമായ ശുചിത്വം, മാലിന്യങ്ങളുടെ തരംതിരിക്കലും സംസ്കരണവും, ശുചിമുറി സൗകര്യങ്ങൾ, ജലത്തിന്റെ പുനരുപയോഗം, ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, പൗരാഭിപ്രായം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ജനപങ്കാളിത്തം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, സാങ്കേതികവിദ്യയുടെ പ്രയോജനം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരമാണ് ഈ നേട്ടം. ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ കൂട്ടായ്മയുടെയും പ്രാദേശികതലത്തിലുള്ള ഇടപെടലുകളുടെയും പ്രാധാന്യം ഒരിക്കൽക്കൂടി ഉയർത്തിക്കാട്ടുന്ന ആലപ്പുഴയുടെ ഈ നേട്ടം ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കൂടുതൽ പ്രചോദനമാകും.

date