ദേശീയ മന്തുരോഗവിരുദ്ധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം
ജില്ലയിലെ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ മന്തുരോഗവിരുദ്ധ ദിനാചരണ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. രാജീവ് നിർവഹിച്ചു. കോർപ്പറേഷൻ പുതിയറ ഡിവിഷൻ കൗൺസിലർ ബിന്ദു ഉദയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. കെ. അഫ്സൽ ദിനാചരണ സന്ദേശവും നൽകി.
എസ്.കെ പൊറ്റക്കാട് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് സീനിയർ ബിയോളജിസ്റ് സി.പി രമേശൻ ബോധവൽക്കരണ ക്ലാസെടുത്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.പി. റിയാസ്, ടെക്നിക്കൽ അസിസ്റ്റന്റ് എൻ. സുരേന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. കെ ടി മുഹസിൻ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ, അസിസ്റ്റന്റ് എന്റോമോളോജിസ്റ് സതീഷ് കുമാർ കോലിക്കര എന്നിവർ സംസാരിച്ചു.
മന്തുരോഗബാധിതർക്കുള്ള പരിചരണക്കിറ്റ് വിതരണവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവും ചടങ്ങിൽ നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധതരം കൊതുകുകളുടെയും ലാർവകളുടെയും പ്രദർശനവും സംഘടിപ്പിച്ചു.
- Log in to post comments