Skip to main content
പുൽപ്പള്ളി ലയൺസ് ക്ലബ്ബിൽ നടന്ന വിഭിന്നശേഷി കലാമേള വർണ്ണച്ചിറക് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്  ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

*വർണ്ണച്ചിറക്: വിഭിന്നശേഷി കലാമേള സംഘടിപ്പിച്ചു*

ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷി സൗഹൃദ ഇടം കണ്ടെത്തുന്നതിനുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വർണ്ണച്ചിറക് എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രകാശ് കലാമേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ കെ നിഖിൽ അധ്യക്ഷനായി. നാടൻപാട്ട്, മിമിക്രി കലാകാരൻ എൽദോ പോത്തുകെട്ടി മുഖ്യാതിഥിയായി.  പുൽപ്പള്ളി ലയൺസ് ക്ലബ്ബിൽ നടന്ന കലാമേളയില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ചാരുവേലിൽ, മറ്റ് സ്ഥിരം സമിതി അധ്യക്ഷരായ കലരാജ് ഉണ്ണികൃഷ്ണൻ, ഷൈജ മഗേഷ്, പഞ്ചായത്ത് സെക്രട്ടറി കെ ജയസുധ, ശിശു വികസന പദ്ധതി ഓഫീസർ പി ലീഷ്മ , കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ആൻട്രീസാ,വാർഡ് അംഗങ്ങൾ  എന്നിവർ സംസാരിച്ചു

date