Skip to main content

*മലയാള ദിനം - ഭരണഭാഷ വാരാചരണം: ജില്ലാതല ഉദ്ഘാടനം നവംബർ രണ്ടിന്*

 

ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'മലയാള ദിനം - ഭരണഭാഷ വാരാചരണം 2026'-ന്റെ ജില്ലാതല ഉദ്ഘാടനം നവംബർ രണ്ടിന് രാവിലെ 11 ന് കളക്ട്രേറ്റ് എ.പി.ജെ ഹാളിൽ നടക്കും. ജില്ലാ കളക്ടർ വി. ചെൽസാസിനി പരിപാടി ഉദ്ഘാടനം ചെയ്യും. എ.ഡി.എം കെ അജീഷ് അധ്യക്ഷനാകും. എഴുത്തുകാരൻ ഹാരിസ് നെൻമേനി മുഖ്യപ്രഭാഷണം നടത്തും. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.സി മജീദ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ കെ. മനോജ്കുമാർ, എൽ.എ ഡെപ്യൂട്ടി കളക്ടർ ഇ. സുരേഷ് ബാബു,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി, എഴുത്തുകാരൻ ബാലൻ വേങ്ങര, ജെ.എസ് മിനി മോൾ എന്നിവർ സംസാരിക്കും. 

date