Post Category
*പ്രത്യേക പ്രോത്‌സാഹന സമ്മാന പദ്ധതിക്ക് അപേക്ഷിക്കാം*
2025-26 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, എം ആർ എസ് സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ടി ടി സി, പോളിടെക്നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷൻ, നിശ്ചിത ഗ്രേഡ് എന്നിവ നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്‌സാഹന സമ്മാന പദ്ധതികളിലേക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04936 203824
date
- Log in to post comments