Skip to main content

*ഇ-മാലിന്യമുക്ത വയനാട്: ഇ-മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണം-ശുചിത്വമിഷന്‍*

ഇ-മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന മൊബൈല്‍ ഫോണുകള്‍, ബാറ്ററികള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സൗകര്യം ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇ-മാലിന്യങ്ങള്‍ നേരിട്ടെത്തി ശേഖരിക്കാനും അംഗീകൃത ഏജന്‍സികള്‍ വഴി ശാസ്ത്രീയമായി സംസ്‌കരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ഫോണ്‍ നമ്പര്‍: 8078409770

ഇലക്ട്രോണിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയോ സാധാരണ ഗാര്‍ഹിക മാലിന്യങ്ങള്‍ക്കൊപ്പം കലര്‍ത്തുകയോ ചെയ്യരുത്. ഇവയിലടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കളും ഘടകങ്ങളും പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ഇവ ഉത്തരവാദിത്തത്തോടെ അധികൃതര്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്. വയനാടിനെ പൂര്‍ണ്ണമായും ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള ഈ സംരംഭത്തില്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും സജീവമായി പങ്കാളികളാകണമെന്നും ഉപകരണങ്ങള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ശാസ്ത്രീയ സംസ്‌കരണത്തിനായി കൈമാറണമെന്നും ജില്ലാ ശുചിത്വമിഷന്‍ അഭ്യര്‍ത്ഥിച്ചു.

 

date