Skip to main content

*ലബോറട്ടറി ടെക്നീഷ്യൻ നിയമനം*

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു സയൻസ് യോഗ്യതയും ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദവും അല്ലെങ്കിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ്  നൽകുന്ന ദ്വിവത്സര ഡിപ്ലോമയുമാണ് യോഗ്യത. 18നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലുകൾ, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം നവംബർ 13ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 9946105629, 493620768

date