Skip to main content

ഗതാഗത നിയന്ത്രണം

ഉപ്പട - ചെമ്പൻകൊല്ലി - പള്ളിപ്പടി റോഡിൽ നവംബർ 14 മുതൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ വാഹന ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. റോഡിൽ ബി.എം. & ബി.സി. ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് നടപടി. യാത്രക്കാരും വാഹനങ്ങളും സൗകര്യപ്രദമായ മറ്റ് ബദൽ വഴികൾ ഉപയോഗിക്കണമെന്നും നിർമ്മാണ പ്രവൃത്തികളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

 

കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ചന്തക്കുന്നിൽ റീ-ടാറിങ് (ബി.എം. & ബി.സി.) പ്രവൃത്തി നടക്കുന്നതിനാൽ നാളെ (നവംബർ 12) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

date